തളങ്കര: (www.evisionnews.in) കോഴിക്കോട് കിനാലൂര്‍ മര്‍കസുല്‍ ഹിദായയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സഈദ് ഖലീഫ അല്‍ഫുഖാഈ ദേശീയ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഹിഫ്‌ള് വിഭാഗത്തില്‍ തളങ്കര തെരുവത്ത് നജാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥിയും മാലക്ദീനാര്‍ നഗര്‍ സ്വദേശിയുമായ ഹാഫിള് അനസ് മാലിക് മൂന്നാം സ്ഥാനം നേടി. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്.
നേരത്തെ സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച സംസ്ഥാനതല മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പഠനത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലും മിടുക്കനായ അനസ് മുഹമ്മദ് ഹനീഫ, നുസൈബ ദമ്പതികളുടെ മകനാണ്.
keywords: national-qur'an-hifz-third-prize-thalangara-anas

Post a Comment
0 Comments