കാസര്‍കോട് (www.evisionnews.in): വ്യാപാരിയെ യുവതിക്കൊപ്പം നിര്‍ത്തി ബ്ലാക്ക് ചെയ്ത് പണം തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കളമശ്ശേരിയില്‍ പിടിയിലായി. കുമ്പള ആരിക്കാടിയിലെ മൊയ്തീന്‍(45), ബദിയടുക്ക അര്‍പ്പണ നിലയത്തില്‍ അനില്‍ കുമാര്‍ എന്ന കുട്ടന്‍(30), കണ്ണൂര്‍ സ്വദേശിനി ഫാത്തിമത്ത് ഫസീല(24) എന്നിവരാണ് പിടിയിലായത്.
ഇടപ്പള്ളിയിലെ ഫര്‍ണ്ണിച്ചര്‍ വ്യാപാരിയെ യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും പണം തട്ടുകയുമായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ഇയാളില്‍ നിന്ന് തട്ടിയെടുത്തത്. ഈ കേസില്‍ ഫസിലയുടെ ഭര്‍ത്താവ് കണ്ണൂരിലെ നിസാം ഉള്‍പ്പടെ ആറു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
Keywords; Kasaragod-news-case-kannur-arrest-blackmail

Post a Comment
0 Comments