കുണ്ടംകുഴി (www.evisionnews.in): ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കൊളത്തൂര്‍ ബാലനടുക്കത്തെ കുഞ്ഞമ്പുനായരുടെ മകന്‍ പി. നാരായണ (50)നാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് ബാലനടുക്കം ചരളില്‍ സ്റ്റോര്‍ ഉടമയായ നാരായണന്റെ ഓട്ടോയില്‍ ബന്തടുക്ക -കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യബസ് ഇടിച്ചത്. തലക്ക് പരിക്കേറ്റ നാരായണന്‍ മംഗലാപുരം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
ദാക്ഷായണിയാണ് ഭാര്യ. മക്കള്‍: നിധിന്‍, നിത്യ. സഹോദരങ്ങള്‍: പി. രാഘവന്‍ നായര്‍, പി. മാധവന്‍, കൃഷ്ണന്‍ നായര്‍, മോഹനന്‍, അശോകന്‍, വിനോദന്‍, ഭാര്‍ഗവി.
Keywords: Kasaragod-kundamkuzhi-news-auto-manglore

Post a Comment
0 Comments