Type Here to Get Search Results !

Bottom Ad

നഴ്‌സിന്റെ സ്വര്‍ണമാല വാങ്ങി വഞ്ചിച്ച കേസിലെ പ്രതി അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.in) പണയം വെക്കാനായി കടംവാങ്ങിയ സ്വര്‍ണം തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ പയ്യന്നൂര്‍ ചെറുകുന്ന് സ്വദേശിയെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുകുന്നിലെ ശ്രീകേഷ് (29) ആണ് അറസ്റ്റിലായത്. 

കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലെ നഴ്‌സിന്റെ പരാതിയിലാണ് കേസ്. ശ്രീകേഷ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ 15 ദിവസം റിസപ്ഷനിസ്റ്റായി ജോലിചെയ്തിരുന്നു. അസുഖം മൂലം ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്ത് അമ്മയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ലെന്ന് പറഞ്ഞ് പലരേയും സമീപിച്ചു. ഇതില്‍ വിശ്വസിച്ച നഴ്‌സ് പണയംവെക്കാനായി അഞ്ച് പവന്‍ വരുന്ന തന്റെ സ്വര്‍ണമാല നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട് ശ്രീകേഷ് ജോലിക്ക് തിരിച്ചെത്തിയില്ല. അന്വേഷിച്ചപ്പോള്‍ അമ്മ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നില്ലെന്ന വിവരവും കിട്ടി. അതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 

അതേസമയം കണ്ണൂര്‍ വയക്കരയില്‍ വിസ വാഗ്ദാനം ചെയ്ത് നാല് പേരില്‍ നിന്നായി 40,000 രൂപ വാങ്ങി വഞ്ചിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

keywords: nurse-case-gold-necklace-culprit-arrest















Post a Comment

0 Comments

Top Post Ad

Below Post Ad