Type Here to Get Search Results !

Bottom Ad

ഗവ: ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്‌ ഭക്ഷ്യദിനം ആചരിച്ചു


തൃക്കരിപ്പൂര്‍ : (www.evisionnews.in) പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യദിനം ആചരിച്ചു.പരിപാടിയുടെ ഭാഗമായി വലിയപറമ്പ പഞ്ചായത്ത് പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീമണി ക്ലാസ്സിന്ന്‍ നേതൃത്വം നല്‍കി.വിഷവിപ്തമാകുന്ന ഭക്ഷണ രീതിയെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതായിരുന്നു സെഷന്‍.ആരോഗ്യകരമായ ഭക്ഷണ രീതി പരിചയപ്പെട്ടതോടൊപ്പം ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദര്‍ശനവും നടന്നു.കൊടുത്തൂവ,ചീര,ചേനയില,കുമ്പളം,പയര്‍,മത്തന്‍,ബസള,തമര,കോവക്ക,കപ്പ,മുരിങ്ങയില,കുപ്പച്ചീര,കറിവേപ്പില,മുത്തിള്‍,തഴുതാമ,സാമ്പാര്‍ ചീര എന്നിവയുടെ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി.
പ്രോഗ്രാം ഓഫീസര്‍ വി.പ്രിയ അധ്യക്ഷത വഹിച്ചു.വി.ഹബീബത്ത്,പി.വി ശാരിക,ടി.കെ.ബി മുഫീദ്,ജസാറത്ത് എന്നിവര്‍ സംസാരിച്ചു.

Keywords: trikaripur-fisheries-school-nss-unit

Post a Comment

0 Comments

Top Post Ad

Below Post Ad