Type Here to Get Search Results !

Bottom Ad

ചെറിയാന്‍ ചെറുതാകാനില്ല; ബിന്ദു കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറും


കെ. എസ് ഗോപാലകൃഷ്ണന്‍

(www.evisionnews.in) കോണ്‍ഗ്രസിന്റെ പ്രതിരോധം ഭേദിച്ച് ഒറ്റയാള്‍ പട്ടാളമായ ചെറിയാന്‍ ഫിലിപ്പ് കേരള രാഷ്ട്രീയ രംഗത്തെ ഒന്നാകെ നടുക്കിക്കൊണ്ട് വെടിയുതിര്‍ക്കല്‍ തുടരുന്നു. വാക്കിനെയും നാക്കിനെയും യന്ത്രമാക്കിയാണ് ചെറിയാന്‍ ഫിലിപ്പ് ആഞ്ഞടിക്കുന്നത്. ഇതില്‍ എത്ര കോണ്‍ഗ്രസ് നേതാക്കളുടെ തലകള്‍ ഉരുളുമെന്ന് അറിയാന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ് കേരളം. 

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ കേരളം അങ്കക്കച്ച മുറുക്കിയതിനൊപ്പമാണ് ഒരു പതിറ്റാണ്ടിലേറെ കാലമായി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചിരിക്കുന്ന ചെറിയാന്‍ ഫിലിപ്പ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നടങ്കം അങ്കലാപ്പിലാക്കിക്കൊണ്ട് ഞായറാഴ്ച രാവിലെ ഫേസ് ബുക്കിലൂടെ ഒരു സോഷ്യല്‍ മീഡിയ യുദ്ധത്തിന് പാഞ്ചജന്യം മുഴക്കിയത്.

തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് ഷര്‍ട്ടൂരി പ്രതിഷേധിച്ചതിന്റെ സചിത്രവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ വിവാദ പോസ്റ്റുമായി നിലയുറപ്പിച്ചിട്ടുള്ളത്.

രഹസ്യമായി ഉടുപ്പൂരിയ ചില സ്ത്രീകള്‍ക്കും സ്ഥാനാര്‍ത്ഥിത്വം കിട്ടിയ സംഭവങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ അരങ്ങേറിയിട്ടുണ്ടെന്നാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരനായിരുന്ന ചെറിയാന്റെ വെളിപ്പെടുത്തല്‍. ഇത് പണ്ട് എം ഒ മത്തായിയുടെ ആത്മകഥയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ച് ആരുമറിയാത്ത കഥകള്‍ പുറത്തുവന്നതുപോലെയായി സംഗതികള്‍ കലാശിച്ചു.

ഇതിനെതിരെ ഇപ്പോള്‍ ചെറിയാന്‍ ഫിലിപ്പ് തന്റെ പുതിയ വിശദീകരണവും മാലോകരില്‍ എത്തിച്ചുകഴിഞ്ഞു. കെ. പി. സി. സി പ്രസിഡണ്ട് വി എം സുധീരനും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുമാണ് ചെറിയാന്‍ ഫിലിപ്പിന്റെ വായടക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ രംഗത്തിറക്കിയ രണ്ടു നേതാക്കള്‍. ചെറിയാന്‍ മാപ്പുപറയെമെന്നാണ് സുധീരന്റെ ആവശ്യം. ചെറിയാനെതിരെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുമെന്നാണ് ബിന്ദു പറയുന്നത്. ബിന്ദുവിന്റെ പ്രസ്താവനയാണ് ചെറിയാനെ ഏറെ പ്രകോപിപ്പിച്ചിട്ടുള്ളത്. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറുമെന്നാണ് ചെറിയാന്‍ ഫിലിപ്പ് പറയുന്നത്.

തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കണം. അപ്പോള്‍ ഉപബോധ മനസ്സിലുള്ള എല്ലാ കാര്യങ്ങളും പുറത്തുവരും. അദ്ദേഹം പറയുന്നു. എ കെ ആന്റണി കെ. പി. സി. സി പ്രസിഡണ്ടും വി എം സുധീരന്‍ വൈസ് പ്രസിഡണ്ടുമായിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കൂടെ കിടന്നവര്‍ക്കല്ലേ, രാപ്പനി അറിയൂ.

keywords: cheriyan-philip-congress-bindu-sudheeran

Tags

Post a Comment

0 Comments

Top Post Ad

Below Post Ad