Type Here to Get Search Results !

Bottom Ad

കണ്ണൂർ യൂണിവേഴ്സിറ്റി ഡി സോൺ ഫുഡ്ബോളിൽ എം.ഐ.സി ചട്ടഞ്ചാൽ ചാമ്പ്യന്മാർ, താരമായത്‌ ബാദ്ഷ


രാജപുരം: (www.evisionnews.in) കണ്ണൂർ യൂണിവേഴ്സിറ്റി ഡി സോൺ ഫുഡ്ബോളിൽ എം.ഐ.സി ചട്ടഞ്ചാൽ ചാമ്പ്യന്മാരായി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്‌ നീണ്ട ഫൈനലിൽ ഗവ. കോളേജ്‌ കാസർകോടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.

സ്വന്തമായി കായികാധ്യാപകനോ ടീം കോച്ചോ ഇല്ലാതെ എം.ഐ.സി ജേതാക്കളായപ്പോൾ, മൂന്നാം വർഷ ബി കോം വിദ്യാർത്ഥി ബാദ്ഷയുടെ പ്രകടനമാണ് നിർണ്ണായകമായത്‌. സെമി ഫൈനലിലെ നിർണായക ഗോൾ ഉൾപ്പടെ എല്ലാ മത്സരത്തിലും ഗോൾ അടിച്ച ബാദ്ഷ, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി. ചെമ്മനാട്‌ കപ്പണടുക്കം സ്വദേശിയായ ബാദ്ഷ പ്രാദേശിക ടൂർണമെന്റുകളിലെ മിന്നും താരമാണ്. ഫിനിഷിംഗിൽ അസാമാന്യമായ മികവ്‌ പുലർത്തുന്ന ബാദ്ഷയുടെ ഗോളുകളാണ് വർഷങ്ങളായുള്ള ഗവ. കോളേജിന്റെ കുത്തക തകർത്ത്‌ എം.ഐ.സിയെ ജേതാക്കളാക്കിയത്‌. ചെമ്മനാട്‌ പ്രീമിയർ ലീഗിൽ മികച്ച കളിക്കാരനുള്ള അവാർഡും ബാദ്ഷ നേടിയിട്ടുണ്ട്‌.  ക്യാപ്റ്റന്‍ മൊയിന്‍ അക്തറിന്റെ നേതൃത്വത്തില്‍ മുസാഫിര്‍ ബഷീര്‍ എ.ജി.സി, മുര്‍ഷിദ്, അനീസ്, ഷജ്മല്‍ ആഷിഖ്, അല്‍താഫ്, അഹ്മദ് അജ്മല്‍, ഹൈദര്‍ അലി, ബാസിത്ത്, അജ്മല്‍, ഇജാസ്, സിനാന്‍, ആഷിഖ്, ദില്‍ഷാദ്, ആഷി എം.കെ, ദില്‍ഷാദ്, ഷാഹിദ്, ദാസ്, അഭിജിത്ത്, അന്‍വര്‍, സഫ്വാന്‍ എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍

Keywords: rajapuram-football-mic-college-champion 

Post a Comment

0 Comments

Top Post Ad

Below Post Ad