Type Here to Get Search Results !

Bottom Ad

ജമ്മു കാശ്മീരിലും ബീഫ് കൊല; ബോംബേറേറ്റ യുവാവ് മരിച്ചു


ശ്രീനഗര്‍: (www.evisionnews.in) ദാദ്രിയ്ക്കും ഹിമചലിലെ ഷിംലയ്ക്കും പിന്നാലെ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത മടങ്ങുകയായിരുന്ന യുവാവ് ബോംബേറില്‍ മരിച്ചു. പതിനാറു വയസുകാരനായ സഹീദ് റസൂര്‍ ഭട്ട് എന്ന യുവാവാണ് മരിച്ചത്. ഒക്ടോബര്‍ ഒമ്പതിനാണ് സഹീദിനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് നേരെ നേരെ അക്രമികള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ജമ്മു ശ്രീനഗര്‍ ഹൈവേയിലെ ഉധംപൂരിന് സമീപമാണ് ആക്രമണം ഉണ്ടായത്. ശ്രീനഗറില്‍ ഒരു എംഎല്‍എ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിന് നേരെയായിരുന്നു ആക്രമണം. അതേസമയം യുവാവിന്റെ മരണത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ പ്രതിഷേധം ഉയരുകയാണ്. പലയിടത്തും സംഘര്‍ഷാവസ്ഥയുമുണ്ട്.

കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശില്‍ പശുവിനെ കടത്തി എന്ന് ആരോപിച്ച് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് മരിച്ചത്. ദാദ്രിയില്‍ ഗോമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ ജനക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ തുടര്‍ച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്നത് രാജ്യത്തിന് ആകമാനം നാണക്കേടുണ്ടാക്കുകയാണ്.

Keywords: shreenagar-jammu-kashmir-beef-murder 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad