ന്യൂഡല്‍ഹി: (www.evisionnews.in) സിനിമയിലും ബീഫിന് വിലക്കേര്‍പ്പെടുത്തി മോദി സര്‍ക്കാര്‍ പുതിയ വിവാദം സൃഷ്ടിച്ചു. രാജ്യമൊട്ടുക്കും ബീഫുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ കുഴുക്കുമ്പോഴാണ് ബീഫ് പ്രമേയമാക്കി ഒരുക്കിയ ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രദര്‍ശന വിലക്ക് വന്നത്.
12 മെനു കാര്‍ഡ്' എന്ന ചിത്രത്തിനാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അനുമതി നിഷേധിച്ചത്. ഫെസ്റ്റ്‌വലില്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വചിത്രമാണിത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികളാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്.
ബീഫ് നിരോധനത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്താണ് ചിത്രത്തിന് അനുമതി നിഷേധിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ സംഘാടകര്‍ക്ക് നല്‍കിയ വിശദീകരണം. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഒന്നോ രണ്ടോ വരികളില്‍ ഒതുക്കുന്ന വിശദീകരണങ്ങള്‍ പരിഗണിച്ച് പ്രദര്‍ശനത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രത്തിന് അനുമതി നിഷേധിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച വിവരങ്ങള്‍ രണ്ടാഴ്ച മുമ്പ് മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നുവെന്നും ഫെസ്റ്റിവലിന് ഒരു ദിവസം മുമ്പാണ് വിലക്ക് സംബന്ധിച്ച നോട്ടീസ് തങ്ങള്‍ക്ക് കിട്ടിയതെന്നും സംഘാടകര്‍ പറയുന്നു.
മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ജാതി അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഭക്ഷണവും ജാതീയതയും ഹിന്ദു വിശ്വാസങ്ങളും ചിത്രത്തില്‍ പ്രമേയമായി വരുന്നുണ്ട്.
keywords: modi-sarkar-beef-remove-from-film
Post a Comment
0 Comments