കൊച്ചി: (www.evisionnews.in) ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ അതിനാടകീയമായി അപ്പീല്‍നല്‍കുന്നതില്‍നിന്ന് പിന്‍മാറി മലക്കംമറിഞ്ഞു. വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് വന്നതിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ അഡ്വ. ജനറല്‍ ഇപ്പോള്‍ അപ്പീല്‍ നല്‍കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിയമോപദേശം നല്‍കുകയായിരുന്നു.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും പൂര്‍ത്തിയായ ശേഷം അപ്പീല്‍ നല്‍കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് അപ്പീല്‍ നല്‍കിയാല്‍ ഹൈക്കോടതി ഹരജി തള്ളിയാല്‍ സര്‍ക്കാരിന് അത് ഇരട്ടത്തിരിച്ചടിയാകുമെന്നും പ്രതിപക്ഷം രാഷ്ട്രീയമായി സംഗതികള്‍ മുതലെടുക്കുമെന്ന ഭീതിയും ഭരണപക്ഷത്ത് ഉയര്‍ന്നിട്ടുണ്ട്.
വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവിലെ പരാമര്‍ശങ്ങള്‍ പരിധിവിട്ടതെന്ന് ആരോപിച്ചാകും സര്‍ക്കാരിന്റെ അപ്പീല്‍. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ,അപ്പീല്‍ തളളിയാലുണ്ടാകാവുന്ന പ്രത്യാഘാതവും നിയമവൃത്തങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ സുകേശിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കണ്ടെത്തലുകളായി നിരത്തി ഉത്തരവ് പുറപ്പെടുവിച്ചത് ശരിയായില്ല. കുറ്റപത്രം സമര്‍പ്പിക്കും മുന്‌പേതന്നെ പ്രഥമദൃഷ്യാ കേസുണ്ടെന്ന് പറഞ്ഞതും തെറ്റാണ്.
കേസ് അന്വേഷണത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ ഇടപെട്ടതില്‍ തെറ്റില്ല. വി എസ് സുനില്‍ കുമാര്‍ എം എല്‍ എ നല്‍കിയ ഹര്‍ജിയില്‍ നീതിപൂര്‍വവ്വും സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി തന്നെ വിജിലന്‍സ് ഡയ്‌റക്ടറോട് നിര്‍ദേശിച്ചിരുന്നതാണ്. ഈ സാഹചര്യത്തില്‍ വിന്‍സണ്‍ എം പോളിന്റെ ഇടപെടലുകളെയും നിഗമനങ്ങളെയും തെറ്റായി വ്യാഖാനിച്ചത് ശരിയായില്ല. വിന്‍സണ്‍ എം പോളിന്റെ വിശദീകരണം കേള്‍ക്കാതെയാണ് ഇത്തരമൊരു നിഗമനത്തില്‍ കോടതി എത്തിച്ചേര്‍ന്നത്. ഈ സാഹചര്യത്തില്‍ തുടരന്വേഷണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് താല്‍ക്കാലികമായ സ്‌റ്റേ ചെയ്യണമെന്നാകും അപ്പീലില്‍ ആവശ്യപ്പെടുക.
keywords: mani-bar-case-no-appeal-now

Post a Comment
0 Comments