ന്യൂഡല്‍ഹി: (www.evisionnews.in) ബിഹാറില്‍ ബി.ജെ.പി തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. റക്‌സൗളില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ ഈ വിവാദ പരാമര്‍ശമുണ്ടായത്. 'ജയവും പരാജയവും സംഭവിക്കാറുണ്ട്. അബദ്ധത്തിലെങ്ങാനും ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വരുകയും ചെയ്താല്‍ പാകിസ്താനില്‍ പടക്കം പൊട്ടും. അത് സംഭവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ'-അമിത് ഷാ ചോദിച്ചു.
പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. വോട്ടര്‍മാരില്‍ വര്‍ഗീയ ചേരിതിരിവു സൃഷ് ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു. വര്‍ഗീയ കാര്‍ഡ് കളിക്കുന്നത് ബി.ജെ.പിയുടെ സ്ഥിരം തന്ത്രമാണെന്നും ഇത് ഗുജറാത്തിലും പരീക്ഷിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പറഞ്ഞു.
Keywords: newdelhi-beehar-bjp-pakisthan-amithshah

Post a Comment
0 Comments