കാസര്‍കോട്: (www.evisionnews.in) പ്രമാദമായ കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ചാക്കേസില്‍ അന്വേഷണം കണ്ണൂര്‍ ജില്ലയിലേക്ക് വ്യാപിപ്പിച്ചു. ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതികളില്‍ ഒരാള്‍ കണ്ണൂരിലെ തളിപ്പറമ്പ് സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം തളിപ്പറമ്പ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നടത്തുന്നത്.
സംഘത്തില്‍പ്പെട്ട അജ്ഞാതന്‍ ആരെന്ന് തിരിച്ചറിഞ്ഞത് പോലീസ് അന്വേണത്തില്‍ പുതിയ വഴിത്തിരിവാണുണ്ടായിരിക്കുന്നത്. ഇദ്ദേഹത്തെ കണ്ടത്താന്‍ തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി.ഈ പ്രതിയുള്‍പ്പെടെ മൂന്നുപേരെയാണ് ഇനി പിടിക്കാനുള്ളത്. കൊള്ള സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഷെരീഫാണ് തളിപ്പറമ്പ് സ്വദേശിയെ ബാങ്ക് കൊള്ളയ്ക്കായി ഒപ്പം കൂട്ടിയത്.
കൊള്ളയടിക്കാന്‍ വേണ്ടി വന്നാല്‍ അക്രമവും, ആളപായവും ഉള്‍പ്പെടെ നടത്താന്‍ പണം വാഗ്ദാനം ചെയ്താണ് കാസര്‍ക്കോട് നഗരത്തിലെ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന തളിപ്പറമ്പ് സ്വദേശിയെ ഒപ്പം കൂട്ടിയത്. 15,000 രൂപ അഡ്വാന്‍സ് ഇയാള്‍ക്ക് നല്‍കിയിരുന്നു. ഇയാള്‍ക്ക് കാസര്‍ക്കോട് നഗരത്തിലെ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന ആള്‍ എന്നല്ലാത്തെ ഇയാളുടെ പേരും വിലാസവും മുഹമ്മദ് ശരീഫിന് നിശ്ചയമുണ്ടായിരുന്നില്ല.
പോലീസിന്റെ കൃത്യതയാര്‍ന്ന അന്വേഷണത്തിലാണിപ്പോള്‍ ഈ അജ്ഞാതന്‍ തളിപ്പറമ്പ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് സ്വദേശിക്കൊപ്പം മറ്റ് രണ്ട് പ്രതികളായ ചൗക്കി സ്വദേശി മുജീബ്, ഇരിട്ടി സ്വദേശി ജോമോന്‍ എന്നിവരെ കൂടി പിടികിട്ടാനുണ്ട്.
Keywords: kasaragod-kudlu-bank-robbery-investigation-to-kannur
Keywords: kasaragod-kudlu-bank-robbery-investigation-to-kannur

Post a Comment
0 Comments