ചെന്നൈ (www.evisionnews.in): യുക്തിവാദത്തിനും ശാസ്ത്രത്തിനുമെതിരായ ഗവണ്‍മെന്റിന്റെ കടന്നുകയറ്റത്തിലും പ്രതിഷേധിച്ച് പത്മഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഒരുങ്ങി പ്രശസ്ത ശാസത്ര്ജ്ഞന്‍. സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി സെന്ററിന്റെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ പിഎം ഭാര്‍ഗവ തന്റെ പത്മഭൂഷണ്‍ പുരസ്‌കാരം തിരിച്ച് നല്‍കാന്‍ തയാറാണെന്ന് അറിയിച്ചത്.
പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുത്ത കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 107 ശാസ്ത്രജ്ഞര്‍ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ ഒപ്പു വെച്ചതിനു പിന്നാലെയാണ് ഭാര്‍ഗവ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുമെന്ന് അറിയിച്ചത്. പത്മഭൂഷണ്‍ പുരസ്‌കാരത്തോട് ഒരു വൈകാരിക അടുപ്പമുണ്ടായിരുന്നു.
എന്നാല്‍ മതത്തെ സ്ഥാപിച്ച് കൊണ്ട് സ്വാതന്ത്രവും ശാസ്ത്രത്തിന്റെ ഊര്‍ജ്ജവും വെട്ടിച്ചുരുക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുമ്പോള്‍ പുരസ്‌കാരത്തോടുള്ള വൈകാരികത നഷ്ടപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 1986 ലാണ് ഭാര്‍ഗവയ്ക്ക് പത്മഭൂഷണ്‍ ലഭിച്ചത്. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും മറ്റു യുവശാസ്ത്രജ്ഞരും തങ്ങളുടെ ശബ്ദം ഉയര്‍ത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: chennai-pathmabhooshan-award-return

Post a Comment
0 Comments