ചെറുവത്തൂര്‍:(www.evisionnews.in) മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന സഹോദരന്മാര്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു മരണം.
കണ്ടോന്താര്‍ സ്വദേശിയും തടിയന്‍കൊവ്വല്‍ താമസക്കാരാനുമായിരുന്ന വി.കെ.സുനില്‍ കുമാര്‍ (40) ആണ് മരിച്ചത്. ബൈക്കിന്റെ പിറകില്‍ ഉണ്ടായിരുന്ന സഹോദരന്‍ അനില്‍ കുമാര്‍ (35) ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ പിലാത്തറ പെട്രോള്‍ പമ്പിനടുത്ത് വെച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പാടെ തകര്‍ന്നു. തെക്കേ മാണിയാട്ടെ വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് മരണപ്പെട്ട സുനില്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ പ്രീത. മക്കള്‍: ദേവിക (നാലാംക്ലാസ് വിദ്യാര്‍ത്ഥി), ദേവദത്ത് (അംഗണ്‍വാടി വിദ്യാര്‍ത്ഥി).അച്ഛന്‍: വി.കെ.ബാലകൃഷ്ണന്‍. അമ്മ:ബാലാമണി. സഹോദരി: അനിത.
keywords: dead-brother-bike-tipper-lorry

Post a Comment
0 Comments