Type Here to Get Search Results !

Bottom Ad

വൈവിധ്യങ്ങളും സാംസ്‌കാരിക തനിമയുമായി മാഹിന്‍ കോളോട്ടിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം

badiadka-panchayath-election-mahin-kelot

ബദിയടുക്ക: (www.evisionnews.in) പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി നൂതന രീതികളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ഉപയോഗിച്ചുള്ള ജില്ലാ പഞ്ചായത്ത് എടനീര്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാഹിന്‍ കേളോട്ടിന്റെ പ്രചരണരീതി വ്യത്യസ്തമാവുന്നു.

പതിനഞ്ച് വര്‍ഷങ്ങളായി മാഹിന്‍ കേളോട്ട് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ച് ബദിയടുക്ക പഞ്ചായത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം. മാഹിന്‍ കേളോട്ടിന്റെ പൊതുജീവിതവും, സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും പ്രതിപാദിക്കുന്ന 20 വ്യത്യസ്ത ഫ്‌ലക്‌സ്‌ബോര്‍ഡുകളും പോസ്റ്ററുകളുമാണ് യുഡിഎഫ് തയ്യാറാക്കിയത്. സംസ്ഥാനദേശീയ തലങ്ങളില്‍ ശ്രദ്ധേയമായ ബദിയടുക്ക പഞ്ചായത്തിന്റെ വിഷന്‍ 2020, അഗതിആശ്രയ,കിസാന്‍ ജ്യോതി, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍,കൊറഗരുടെ വിദ്യാഭ്യാസ പുരോഗതി, പട്ടികജാതിവര്‍ഗ കോളനികളിലെ സമ്പൂര്‍ണ്ണ വികസനം,മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയോടൊപ്പം മാഹിന്‍ കേളോട്ട് നേതൃത്വം നല്‍കിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭവും,മെഡിക്കല്‍ കോളേജിന് വേണ്ടിയുള്ള കിടപ്പുസമരവും, കുമ്പളമുള്ളേരിയ റോഡ് സമരങ്ങളും പോസ്റ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. സാമ്പ്രദായക രീതിയിലുള്ള സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനാ നോട്ടീസിന് പകരം, 'എന്തുകൊണ്ട് മാഹിന്‍ കേളോട്ട്' എന്ന സ്ഥാനാര്‍ത്ഥിയുടെ പൊതുജീവിതം ചര്‍ച്ച ചെയ്യുന്ന കുറിപ്പാണ് വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തത്. അതോടൊപ്പം വികസനം പ്രമേയമാക്കിയ മലയാളംകന്നഡതുളു പ്രചാരണങ്ങളും പ്രചാരണത്തിന്റെ സവിശേഷതകളാണ്. പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനായ സായിറാം ഗോപാലകൃഷ്ണ ഭട്ടാണ്, സ്ഥാനാര്‍ത്ഥിയുടെ പര്യടനം ഉദ്ഘാടനം ചെയ്തത്. 

ഫെയ്‌സ്ബുക്ക്,വാട്‌സ്അപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്താന്‍ സൈബര്‍ വിംഗും രൂപീകരിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങളും വികസന നേട്ടങ്ങളും തന്നെയാണ് സോഷ്യല്‍ മീഡിയയിലും പ്രധാന ചര്‍ച്ച. വികസനത്തിന്റെ ബദിയടുക്ക മോഡല്‍ എന്ന യുഡിഎഫ് മുദ്രാവാക്യവും ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Keywords: badiadka-panchayath-election-mahin-kelot

Post a Comment

0 Comments

Top Post Ad

Below Post Ad