Type Here to Get Search Results !

Bottom Ad

ബാര്‍കേസില്‍ തുടരന്വേഷണം: സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം:(www.evisonnews.in) മന്ത്രി കെ.എം മാണി പ്രതിയായ ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത് സ്വഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിയെ പിന്തുണക്കാന്‍ താന്‍ പ്രതിയായ പാമോയില്‍ കേസിന്റെ അവസ്ഥ എന്തായെന്നും അദ്ദേഹം ചോദിച്ചു.

പാമോയില്‍ കേസില്‍ താന്‍ രാജിവെച്ചിരുന്നെങ്കില്‍ ജനങ്ങള്‍ എന്തു പറയുമായിരുന്നു. പിന്നീട് തന്നെ കുറ്റവിമുക്തനാക്കിയ കാര്യം ഓര്‍മ്മിപ്പിച്ച് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിജിലന്‍സിന്റെ ചുമതല തനിക്കായതിനാല്‍ ആ വകുപ്പ് താന്‍ കൈമാറുകയായിരുന്നു. 

ഇന്ത്യയില്‍ ഇത്തരം നിരവധി കേസുകള്‍ വന്നിട്ടുള്ളതാണ്. സി.ബി.ഐ കൊടുത്തിട്ടുള്ള എത്ര കേസുകളില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു മുഖ്യമന്ത്രി ചോദിച്ചു. കോടതി ചെയ്തത് നിയമനടപടിയുടെ ഭാഗമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ സ്ഥാനമൊഴിയാനുള്ള തീരുമാനം അദ്ദേഹത്തിന്റെ മനസാക്ഷി അനുസരിച്ച് ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

keywords: minister-km mani-case-cbi



Tags

Post a Comment

0 Comments

Top Post Ad

Below Post Ad