കാസര്‍കോട്:(wwwevisionnews.in) കൂഡ്‌ലു ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി ചൗക്കിയിലെ മുജീബി(27)നെ തെളിവെടുപ്പിനായി കോയമ്പത്തൂരിലെത്തിച്ചു. ബുധനാഴ്ച്ച രാത്രിയോടെയാണ് കാസര്‍കോട് സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോയമ്പത്തൂരിലെത്തിയത്. ഇനിയും കണ്ടെത്താനുള്ള സ്വര്‍ണ്ണം ഇവിടത്തെ ഒരു ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയതായാണ് മുജീബിന്റെ മൊഴി. ഇതേ തുടര്‍ന്നാണ് കോയമ്പത്തൂരില്‍ തെളിവെടുപ്പ്.
വീരാജ്‌പേട്ടയിലെ ധനകാര്യ സ്ഥാപനത്തില്‍ വ്യാഴാഴ്ച തെളിവെടുപ്പ് നടന്നു. കൂടുതല്‍ വിവരങ്ങള്‍പുറത്തുവന്നിട്ടില്ല. മുജീബിനൊപ്പം അറസ്റ്റിലായ മറ്റൊരു പ്രതി കൊച്ചി കിഴക്കേകട്ടത്തറയിലെ ജോമോന്‍ എന്ന ഫെനിക്‌സ് നെറ്റോ (30)യെ കൂടുതല്‍ ചോദ്യം ചെയ്താലേ ഇനിയും പിടികൂടാനുള്ള പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്. ജോമോന്‍ മലേറിയ ബാധിച്ച് ചികിത്സയിലാണ്.
keywords: kudlu-bank-case-mujeeb-coiambatore

Post a Comment
0 Comments