തിരുവനന്തപുരം: (www.evisionnews.in) കോണ്‍ഗ്രസ് വിട്ട് സി. പി എമ്മിന്റെ വക്താവായും പ്രചാരകനായും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേരളത്തിലെ മഹിളാ നേതാക്കള്‍ പട തടങ്ങി. എന്നാല്‍ പെണ്‍പടയുടെ ഭീഷണികൊണ്ടെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്താനത്തിന്റെ ചരിത്രകാരനായിരുന്ന ചെറിയാന്‍ ഫിലിപ്പിന്റെ നിലപാട്.
സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമരത്തെ ഉദ്ധരിച്ച് ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ. യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമരമാര്‍ഗ്ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്. ഈ ഫേസ്ബുക്ക് പരാമര്‍ശത്തിനെതിരെയാണ് കേരളത്തിലെ പ്രമുഖ വനിതാ നേതാക്കള്‍ പരസ്യപ്രതികരണ്ങ്ങളുമായി രംഗത്തിറങ്ങിയിട്ടുള്ളത്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ ബിന്ദുകൃഷ്ണയും ഷാനി മോള്‍ ഉസ്മാനും സി പി എമ്മിന്റെ മഹിളാ നേതാവ് ഡോ. ടി എന്‍ സീമ എംപിയും ബി ജെ പിയുടെ മഹിളാ നേതാവ് ശോഭാ സുരേന്ദ്രനുമാണ് മലയാളി സ്ത്രീത്വത്തെ നവമാധ്യമത്തിലൂടെ അപമാനിച്ച ചെറിയാന്‍ ഫിലിപ്പിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
തന്റെയും കൂടി നേതാവായിരുന്ന ചെറിയാന്‍ ഫിലിപ്പില്‍നിന്ന് ഇത്തരം ഒരു പരാമര്‍ശം ഉണ്ടായതില്‍ കടുത്ത പ്രതിഷേധമാണ് ബിന്ദു കൃഷ്ണ പ്രകടിപ്പിച്ചിരിക്കുന്നത്. സി പി എം സഹയാത്രികനായത് കൊണ്ട് എന്തും വിളിച്ച് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്ന് ടി എം സീമ പറഞ്ഞു. ഇക്കാര്യത്തില്‍ സി പി എമ്മാണ് അഭിപ്രായം പറയേണ്ടതെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അതിനിടെ ദൃശ്യമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ താന്‍ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്ന പ്രസ്താവനയുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്ത് വന്നു. സമൂഹത്തിന് അപമാനമുണ്ടാക്കുന്ന ചിലരെ കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
keywords: seat-kerala-politics-bindu-shani-cheriyan


Post a Comment
0 Comments