കാസര്‍കോട്: (www.evisionnews.in) കുഡ്‌ലു സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ എറണാകുളം പള്ളത്തുരുത്തി സ്വദേശി ജോമോന്‍ എന്ന ഫെലിക്‌സ് നെറ്റോ ഉള്‍പ്പെടുന്ന മയക്കുമരുന്ന് മാഫിയാസംഘത്തില്‍ കാസര്‍കോട് ജില്ലയിലെ യുവാക്കളും സജീവ പങ്കാളികളെന്ന് പോലീസ്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ കടത്താന്‍ ഈ യുവാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുട്ടുണ്ട്. സമീപകാലത്തായി ജില്ലയില്‍ മയക്കുമരുന്ന് ലോബികള്‍ സജീവമാകാന്‍ ഇടവരുത്തിയത് ജോമോന്റെ ഇടപെടല്‍ മൂലമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ജോമോന്‍ പിടിയിലായതോടെ കൂട്ടാളികളായ കാസര്‍ക്കോട്ടെ മാഫിയയാസംഘങ്ങള്‍ മുങ്ങിയതായാണ് വിവരം.ഇവരുടെ വ്യക്തമായ പേര് വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്ന വന്‍ മയക്കുമരുന്ന് മാഫിയാ സംഘത്തിലെ പ്രധാന കണ്ണിയാണ് ജോമോന്‍.പള്ളുരുത്തിയിലെ സമ്പന്ന കുടുംബത്തിലായിരുന്നു ഫെലിക്‌സ് നെറ്റോയുടെ ജനനം. പിതാവ് ഗള്‍ഫിലാണ്.സഹോദരിയും മാതാവും ചേര്‍ന്നായിരുന്നു കുടുംബ ഭരണം.
അപാര ബുദ്ധിശക്തിയുള്ള ഫെലിക്‌സ് പഠിക്കാന്‍ അതിമിടുക്കനായിരുന്നു. സൗഹൃദം സ്ഥാപിക്കാനും അതുനിലനിര്‍ത്താനും മിടുക്കു കാണിച്ച ഇയാളുടെ ജീവിതം മാറ്റിമറിക്കപ്പെട്ടത് മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയുമായി ബന്ധപ്പെട്ടതോടെയാണെന്ന കേസന്വേഷണ സംഘം വെളിപ്പെടുത്തി.
Keywords: kasaragod-jomon-kudlu-bank-robbery
Keywords: kasaragod-jomon-kudlu-bank-robbery

Post a Comment
0 Comments