Type Here to Get Search Results !

Bottom Ad

കാല്‍ബുര്‍ഗി വധം; പ്രതിയെന്ന് സംശയിക്കുന്ന ആള്‍ മരിച്ച നിലയില്‍


ബംഗളൂരു: (www.evisionnews.in) ഡോ: എം. എം. കാല്‍ബുര്‍ഗിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടത്തി. കര്‍ണ്ണാടകയിലെ ബലഗാവിയിലാണ് പോലീസ് പുറത്ത് വിട്ട രേഖാചിത്രവുമായി സാമ്യമുള്ളയാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്തിയത്. ഓഗസ്റ്റ 30 നാണ് ധാര്‍വാഡിലെ വീട്ടില്‍ അജ്ഞാതരായ രണ്ടംഗ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്.

കാല്‍ബുര്‍ഗി വധത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. പോലീസന്വഷണം ഇഴഞ്ഞ നീങ്ങുന്നതിനെതിരെ വന്‍ പ്രതിഷേധവുമുയര്‍ന്നു. കാല്‍ബുര്‍ഗി വധത്തില്‍ പ്രതിഷേധിക്കാതെ ഉരുണ്ടു കളിച്ച കേന്ദ്ര സാഹിത്യ അക്കാദമിക്കെതിരെയും സാഹിത്യ ലോകത്തും അമര്‍ഷം ഉയര്‍ന്നു.ഇതിനെ തുടര്‍ന്ന് സാഹിത്യകാരന്മാര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കിയും അക്കാദമി അംഗത്വം രാജിവെച്ചും പ്രതിഷേധിച്ചു.

കര്‍ണ്ണാടകയിലെ പ്രമുഖ യുക്തിവാദി നേതാവായിരുന്ന കാല്‍ബുര്‍ഗി ഹംപി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായിരുന്നു. കല്‍ബര്‍ഗി വധത്തിന്റെ ഉത്തരവാദിത്വം സംഘപരിവാര്‍ സംഘടനയാണ് ഏറ്റെടുത്തത്.

Keywords: bangaluru-kalburgi-murder
Tags

Post a Comment

0 Comments

Top Post Ad

Below Post Ad