കാസര്‍കോട്: (www.evsionnews.in) നഗരസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ മുസ്ലിംലീഗ് ശാഖാ ട്രഷറര്‍ക്കെതിരെ റിബലായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് ഐ എന്‍ എല്‍-സി പി എം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറി.
കാസര്‍കോട് നഗരസഭയില്‍ ഫോര്‍ട്ട റോഡ് വാര്‍ഡില്‍ മത്സരിക്കുന്ന മുസ്ലിംലീഗ് റിബല്‍ സ്ഥാനാര്‍ത്ഥി റാഷിദ് പൂരണത്തിന് വേണ്ടിയാണ് സി പി എമ്മിലെ വാമനനും ഐ എന്‍ എല്ലിലെ സിദ്ദീഖ് ചേരങ്കൈയുമാണ് പത്രികകള്‍ പിന്‍വലിച്ചത്. ഇടത്-ഐ എന്‍ എല്‍ നേതാക്കളുടെ യോഗത്തെ തുടര്‍ന്നാണ് ഇവര്‍ പത്രികകള്‍ പിന്‍വലിച്ചത്. മുസ്ലിംലീഗിലെ ഔദ്യോഗിക സ്ഥാാര്‍ത്ഥിയായ ശാഖാ ട്രഷറര്‍ വസീം ഫോര്‍ട്ട് റോഡ് മത്സരിക്കുന്നതിനെതിരെയാണ് മുസ്ലിലീഗ് ശാഖ ജനറല്‍ സെക്രട്ടറിയായ റാഷിദ് പൂരണം റിബലായി മത്സരിക്കുന്നത്.
നിലവില്‍ കൗണ്‍സിലറായ ഫൗസിയയുടെ ഭര്‍ത്താവാണ് റിബലായി മത്സരിക്കുന്ന റാഷിദ്. നേരത്തെ മുസ്ലിം ലീഗ് പ്രമുഖന്‍ എ അബ്ദുല്‍ റഹിമാന്‍ ഫോര്‍ട്ട് റോഡില്‍ മത്സരിക്കുമെന്ന ശക്തമായ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള പിന്‍മാറിയതിന് പിന്നാലെ അബ്ദുല്‍ റഹിമാനും മത്സരരംഗത്ത് നിന്ന് മാറുകയായിരുന്നു.
keywords: fort-road-election-iuml-rebel-candidate

Post a Comment
0 Comments