Type Here to Get Search Results !

Bottom Ad

പശുക്കളെ കൊല്ലുന്ന പാപികളെ കൊല്ലണമെന്ന് വേദത്തിലുണ്ട്: ആര്‍എസ്എസ്


ന്യൂഡല്‍ഹി: (www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിയയും ആര്‍ എസ് എസ് പ്രമുഖരും അടക്കും ഇതിനകം അപലപിച്ച ദാദ്രി കൊലപാതകത്തെ ന്യായീകരിച്ച് ആര്‍.എസ്.എസ് മുഖപത്രത്തില്‍ ലേഖനം പ്രത്യക്ഷപ്പെട്ടു. 

പശുക്കളെ കൊല്ലുന്ന പാപികളെ കൊല്ലാന്‍ വേദത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ ലേഖനം അവകാശപ്പെടുന്നു. ഹിന്ദി എഴുത്തുകാരനായ തുഫൈല്‍ ചതുര്‍വേദിയാണ് ദി അദര്‍ സൈഡ് ഓഫ് ദിസ് ഡിസ്റ്റര്‍ബന്‍സ് എന്ന ലേഖനം പാഞ്ചജന്യത്തില്‍ എഴുതിയിരിക്കുന്നത്.

മദ്രസകളും മുസ്‌ലിം നേതാക്കളും ഇന്ത്യയിലെ മുസല്‍മാന്മാരെ രാജ്യത്തിന്റെ പാരമ്പര്യത്തേയും നിഷ്ഠകളേയും നിന്ദിക്കാനും വെറുക്കാനും പഠിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. അവരുടെ സ്വാധീനത്തിന്റെ ഭാഗമായാണ് ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലാഖ് പശുവിനെ അറുത്തത്. പശുവിനെ കൊല്ലുന്ന പാപികളെ കൊല്ലാന്‍ വേദങ്ങള്‍ പറയുന്നുണ്ട്. നമ്മളെ സംബന്ധിച്ച് ഇത് ജീവിന്റെയും മരണത്തിന്റെയും പ്രശ്‌നമാണ്. 

keywords: cow-rss-want-kill-essay




















































Tags

Post a Comment

0 Comments

Top Post Ad

Below Post Ad