കാഞ്ഞങ്ങാട്: (www.evisionnews.in) കാസര്‍കോട് ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിലവില്‍ പോലീസ് സ്‌റ്റേഷനുകളില്‍ സേവനമനുഷ്ടിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ കിട്ടില്ല. പകരം ഓരോ സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നാല് സി ഐമാരും ഓരോ ഡി വൈ എസ് പിയും ഇത്തവണ സേവനത്തിലുണ്ടാകും.
ഹോസ്ദുര്‍ഗ് സര്‍ക്കിളില്‍ നാല് സി ഐമാരും പുറമെ നിന്നുള്ള ഒരു ഡി വൈ എസ് പിയും ചുമതലയിലുണ്ടാകും. ചന്തേര, ചീമേനി പരിധികളില്‍ ഒരു ഡി വൈ എസ് പിയുടെ കീഴില്‍ രണ്ട് സി ഐമാരുണ്ടാകും.
ഹോസ്ദുര്‍ഗ്, ബേക്കല്‍ ഒരു ഡി വൈ എസ് പിയും രണ്ട് സി ഐമാരുണ്ടാകും. ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ഓരോ സി ഐമാര്‍ പ്രത്യേകമുണ്ടാകും. ചിറ്റാരിക്കാലിനും ബേഡകത്തിനും ഒരു ഡി വൈ എസ് പി പ്രത്യേകമുണ്ട്. കാസര്‍കോടിനും ബദിയടുക്കയ്ക്കും വിദ്യാനഗറിനും ഒരു ഡി വൈ എസ് പി യും കുമ്പള, മഞ്ചേശ്വരം, ആദൂര്‍ പരിധികളില്‍ ഒരു ഡി വൈ എസ് പിയുണ്ടാകും. തിരഞ്ഞെടുപ്പ് സംബന്ധിച്ച് മൊത്തം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇവരാണ് കൈകാര്യം ചെയ്യുക. ഒക്ടോബര്‍ 31ന് ശനയാഴ്ച എല്ലാ പോലീസുദ്യോഗസ്ഥരും അതാതു സ്‌റ്റേഷനുകളില്‍ ഡ്യൂട്ടിയില്‍ കയറും.
keywords: election-duty-police-kasaragod
Post a Comment
0 Comments