Type Here to Get Search Results !

Bottom Ad

പി കരുണാകരന്‍ എം പി സഞ്ചരിച്ച കാര്‍ യു ഡി എഫുകാര്‍ തടഞ്ഞതായി പരാതി


കാസര്‍കോട്: (www.evisionnews.in) പി കരുണാകരന്‍ എം പിയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. മഞ്ചേശ്വരം വോര്‍ക്കാടിക്കടുത്ത് ബാക്രബയലില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് യുഡിഎഫുകാര്‍ എം പി സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായ കുടുംബയോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയകയായിരുന്നു അദ്ദേഹം.

വാഹനം തടഞ്ഞുനിര്‍ത്തിയ യുഡി എഫ് സംഘം പി കരുണാകരന്റെ ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍മീഡിയവഴി അപവാദം പ്രചരിപ്പിക്കാനും ശ്രമിച്ചതായി സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് തന്നെ തടഞ്ഞ സംഘത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എം പി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തടഞ്ഞുനിര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ വനിതാ സ്ഥാനാര്‍ഥിയും പൊലീസില്‍ പരാതി നല്‍കി.


സംഭവത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് തടയാനുള്ള ശ്രമമാണ് യു.ഡി.എഫില്‍ നിന്നുണ്ടായത്. വടക്കന്‍ മേഖലയിലെ പല പ്രദേശങ്ങളിലും എല്‍.ഡി.എഫ് കുടുംബയോഗത്തില്‍ യു.ഡി.എഫില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടികളില്‍പ്പെട്ട സാധാരണക്കാരായ ജനങ്ങള്‍ പങ്കെടുക്കുന്നതാണ് യു.ഡി.എഫിനെ പ്രകോപിതരാക്കിയതെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടൊന്നും എല്‍.ഡി.എഫിന്റെ മുന്നേറ്റത്തെ തടയാനാവില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. യാതൊരു വിധ പ്രകോപനങ്ങള്‍ക്കും വഴിപ്പെടാതെ ആത്മസംയമനം പാലിച്ച് മുഴുവന്‍ എല്‍.ഡി.എഫ് അനുകൂല വോട്ടുകളും പോള്‍ ചെയ്യിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ ഏറ്റെടുക്കണമെന്ന് അദ്ദേഹം ഇടതുമുന്നണി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.


keywords: kasaragod-mp-p-karunakaran-vehicle-ban-resist

Post a Comment

0 Comments

Top Post Ad

Below Post Ad