Type Here to Get Search Results !

Bottom Ad

ദല്‍ഹിയില്‍ വന്‍തീപിടുത്തം; 400 വീടുകള്‍ കത്തിനശിച്ചു


ന്യൂഡല്‍ഹി: (www.evisionnews.in) കിഴക്കന്‍ ഡല്‍ഹിയിലെ മംഗള്‍പുരിയിലെ ചേരിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ നാനൂറോളം കുടിലുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെ രണ്ടു മണിയോടെ പ്ലാസ്റ്റിക് ഗോഡൗണിനു തീപിടിച്ചുവെന്നാണ് അഗ്‌നിശമനാസേനയ്ക്കു ലഭിച്ച ഫോണ്‍ സന്ദേശം. 28 ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അതേസമയം, തീപിടിത്തത്തിനു പിന്നില്‍ അട്ടിമറിയാണോയെന്ന് പരിശോധിക്കുന്നുണ്ട്. ഇതിന് മുമ്പും ഡല്‍ഹിയിലെ ചേരി പ്രദേശങ്ങളില്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. ഗോഡൗണിന് തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടാന്‍ കാരണം.


keywords: delhi-huge-fire-400-house-burn



Tags

Post a Comment

0 Comments

Top Post Ad

Below Post Ad