മുംബൈ: (www.evisionnews.in) ഛോട്ടാ രാജന്‍ എത്രകനത്ത പോലീസ് വലയത്തിലാണെങ്കിലും അയാളെ ഇല്ലാതാക്കുമെന്ന് മുഖ്യ ശത്രുവായ ഛോട്ടാ ഷക്കീല്‍ പ്രഖ്യാപിച്ചു. തന്റെ ആണ്‍കുട്ടികള്‍ രാജനു വേണ്ടി കഴിഞ്ഞയാഴ്ച ഫിജിയില്‍ വലവിരിച്ചിരുന്നു. അത് കാരണമാണ് ഛോട്ടാ രാജന്‍ ഇന്തോനേഷ്യയിലേക്ക് കടന്നതും പൊലീസ് പിടിയിലായതും. ഛോട്ടാ രാജന്റെ അറസ്റ്റില്‍ ഡി കമ്പനി ഒട്ടും തൃപ്തരല്ല. രാജനെ ഇല്ലാതാക്കും വരെ തങ്ങള്‍ അടങ്ങിയിരിക്കില്ലെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു.
ഛോട്ടാ രാജനെ ഇന്ത്യയ്ക്ക് കൈമാറ്റം ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല. ഛോട്ടാ രാജനെ ലാളിച്ച് തങ്ങള്‍ക്കെതിരെ ഉപയോഗിക്കാനാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ശ്രമം. ശത്രുവിനെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതു കൊണ്ടു തന്നെ ഛോട്ടാ രാജനെ ജീവനോടെ വിടില്ലെന്നും ഷക്കീല്‍ കൂട്ടിച്ചേര്‍ത്തു.
മലയാളികള്‍ ധാരാളമുള്ള ചെമ്പൂരില്‍ കരിഞ്ചന്തക്ക് സിനിമാ ടിക്കറ്റ് വിറ്റിരുന്ന ഛോട്ടാ രാജന്‍ തൃശൂര്‍ സ്വദേശി ബഡാ രാജനിലൂടെയാണ് അധോലോകത്തെത്തിയത്. ബഡാ രാജന്റെ മരണശേഷം അയാളുടെ സംഘത്തിനൊപ്പം ദാവൂദുമായി ചേര്‍ന്ന് രാജന്‍ അധോലോകത്തിലെ രാജാവായി വളരുകയായിരുന്നു.
1993ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ ദാവൂദിന്റെ പങ്ക് തിരിച്ചറിഞ്ഞതോടെയാണ് ഛോട്ടാ രാജന്‍ ദാവൂദുമായി തെറ്റുന്നത്. ഭീഷണികള്‍ നിലവിലുണ്ടായിരുന്ന ഛോട്ടാ രാജന്‍ ദാവൂദിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ രഹസ്യാനേഷണ വിഭാഗത്തിന് കൈമാറുമെന്ന് ദാവൂദിന് സംശയം ബലപ്പെട്ടു. ഛോട്ടാ ഷക്കീല്‍ ദാവൂദിന്റെ വലംകയ്യായി മാറുകയും നിരന്തരം ഛോട്ടാ രാജനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും തുടര്‍ന്നു. ഇരു ഗ്യാംഗുകള്‍ തമ്മിലും നിരന്തരം പോരാട്ടമുണ്ടായി.
സെപ്റ്റംബറില്‍ ബാങ്കോക്കില്‍ ദാവൂദ് സംഘത്തിന്റെ വെടിയേറ്റ ഛോട്ടാ രാജന്‍ അത്ഭുതകരമായി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് ദാവൂദിന്റെ സംഘത്തിലെ ശരത് ഷെട്ടിയെ ദുബായില്‍ കൊലപ്പെടുത്തി ഛോട്ടാ രാജന്‍ പ്രതികാരം വീട്ടി.
keywords: chota-rajan-chota-shakeel-to-root-out

Post a Comment
0 Comments