തിരുവനന്തപുരം: (www.evisionnews.in) അക്ഷയ കേന്ദ്രങ്ങളുടെ ഭാവി സംബന്ധിച്ചു സംരംഭകര്‍ക്ക് അശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കാനുള്ള 46.5 കോടി രൂപ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ക്ക് ഗുണമേന്മ ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നതിന് ഐ.ടി. മിഷന്‍ ഡയറക്ടറെ ചുമതലപ്പെടുത്തി.
സര്‍വീസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതടക്കമുളള വിഷയങ്ങള്‍ മുഖ്യമന്ത്രി അക്ഷയ സംരംഭകരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ-സേവ, ഇ-മൈത്രി കേന്ദ്രങ്ങള്‍ അക്ഷയയില്‍ ജോലി ചെയ്യുന്ന പതിനായിരത്തോളം പേരുടെ തൊഴില്‍ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക പ്രതിനിധികള്‍ മുഖമന്ത്രിയെ അറിയിച്ചു. ഇന്റര്‍നെറ്റ് കഫെകളും ഡി.ടി.പി സെന്ററുകളും ഒരു അപേക്ഷയ്ക്ക് 10-15 രൂപ ഈടാക്കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ രണ്ട് രൂപയാണ് വാങ്ങുന്നത്. അക്ഷയ സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സും ക്ഷേമനിധിയും എര്‍പ്പെടുത്തണമെന്നും പ്രോജക്ട് ഓഫീസിലെ ഒഴിവ് നികത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, ഐ.ടി. സെക്രട്ടറി പി.എച്ച് കുര്യന്‍,അക്ഷയ യൂണിയന്‍ പ്രതിനിധികളായ ആഷിഫ് കോഴിക്കോട്, ഷബീര്‍ തുരുത്തി കാസര്‍കോട്, അഷ്‌റഫ് പട്ടക്കല്‍, അനീഷ് ഖാന്‍ പനയമുട്ടം തിരുവനന്തപുരം, സഫറുദ്ദീന്‍ ഓമശേരി, നാസര്‍ മലപ്പുറം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
keywords : news-kerala-trivandram-akshaya-kendram-mukyamandri

Post a Comment
0 Comments