ന്യൂഡൽഹി:(www.evisionnews.in) ആത്‍മഹത്യ കുറിപ്പ് വാട്ട്സ്ആപ് സ്റ്റാറ്റസായി ഇട്ടശേഷം പതിനാലുകാരൻ പിറന്നാൾ ദിവസം തൂങ്ങി മരിച്ചു. ഗാസിയാബാദ് സ്വദേശിയായ സ്വാമിം എന്ന ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ആത്‍മഹത്യ ചെയ്തത്. രക്ഷിതാക്കളുടെ വിവാഹമോചനത്തിലുള്ള ദുഃഖം കാരണമാണ് യുവാവ് ആത്‍മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ഒൻപതു വർഷമായി യുവാവിന്റെ രക്ഷിതാക്കൾ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. സ്വാമിം മൂത്ത സഹോദരനൊപ്പം അദ്ദേഹത്തിന്റെ ഭാര്യാ പിതാവിനും മാതാവിനുമൊപ്പമാണ് കഴിയുന്നത്. തിങ്കളാഴ്ച അർധരാത്രിയാണ് യുവാവ് ആത്‍മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: ബന്ധുവിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച ശേഷം രാത്രി പന്ത്രണ്ട് മണിയോടെ യുവാവ് ഉറങ്ങാൻ കിടന്നു. പിന്നീട് അർധരാത്രിയിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരു ബന്ധു വെള്ളം കുടിക്കാനായി പുറത്തിറങ്ങിയപ്പോൾ സ്വാമിനെ ഫാനിൽ ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അന്വേഷണത്തിന്റെ സമയത്താണ് യുവാവിന്റെ വാട്സ്ആപ് സ്റ്റാറ്റസ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. 'കൂട്ടുകാർ ജീവിതത്തിന്റെ വലിയ ഭാഗമായിരുന്നു. എന്നാൽ മനുഷ്യനേക്കാൾ പണത്തിന് മൂല്യം നൽകുന്ന ഈ ലോകത്ത് തനിക്ക് ജീവിക്കേണ്ട'– എന്നായിരുന്നു യുവാവിന്റെ സ്റ്റാറ്റസ്. രക്ഷിതാക്കളുടെ വേർപിരിയിൽ കുട്ടിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേർപിരിഞ്ഞതിനു ശേഷം യുവാവിന്റെ അമ്മ ദുബായിലും അഛൻ ഡൽഹിയിലുമാണ് ജീവിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
keywords :whatsapp-suicide-letter-status-student
Post a Comment
0 Comments