Type Here to Get Search Results !

Bottom Ad

ചീമേനി ഗവ. ആയുര്‍വേദ ആശുപത്രി ഉദ്ഘാടനം ശനിയാഴ്ച

evisionnews

ചീമേനി :(www.evisionnews.in) ഗവ. ആയുര്‍വേദ ആശുപത്രിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടോദ്ഘാടനം ശനിയാഴ്ച.ഉച്ചയ്ക്ക് 2.30ന് പി. കരുണാകരന്‍ എംപി നിര്‍വ്വഹിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ(തൃക്കരിപ്പൂര്‍) യുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിന്റെ വികസന ഡോക്യുമെന്റേഷന്‍ സിഡി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി പ്രകാശനം ചെയ്യും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോവിന്ദന്‍, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ബാലകൃഷ്ണന്‍, എന്‍ഡോസള്‍ഫാന്‍ നോഡല്‍ ഓഫീസര്‍ ഡോ. പി.കെ ജയശ്രീ , നബാര്‍ഡ് എജിഎം ജ്യോതിസ് ജഗന്നാഥ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. 

ചീമേനി ഗവ. ആയുര്‍വേദ ആശുപത്രിക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 91.03 ലക്ഷം രൂപ ചെലഴിച്ചാണ് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയത്. 54 വര്‍ഷമായി ആതുരസേവനരംഗത്ത് കര്‍മ്മനിരതമായ ഈ സ്ഥാപനം പ്രദേശവാസികള്‍ക്ക് പുറമെ കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്തിന് പുറത്തുളളവര്‍ക്കും കൈത്താങ്ങാണ്. ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് വികസിപ്പിക്കുമ്പോള്‍ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട് . പഞ്ചകര്‍മ്മ യൂണിറ്റ്, ഫിസിയോതെറാപ്പി യൂണിറ്റ്, യോഗ പരിശീലനം, ജീവിതശൈലി രോഗ ക്ലിനിക്ക് എന്നിവയുടെ സേവനവും ഇവിടെ ലഭ്യമാണ്. ചീഫ് മെഡിക്കല്‍ ഓഫീസര്‍, രണ്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 12 ഓളം ജീവനക്കാരാണ് ഈ ആശുപത്രിയുടെ ദൈനംദിന കാര്യങ്ങളെ നിയന്ത്രിച്ചുകൊണ്ടുപോകുന്നത്. 1961 ല്‍ സ്ഥാപിതമായ ഈ ഗവ. ആയുര്‍വേദ ആശുപത്രി വരു തലമുറകള്‍ക്ക് കൂടി പ്രയോജനകരമായ രീതിയിലാണ് പുതിയ കെട്ടിടത്തിലേക്ക് ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.

keywords :cheemeni-ayurveda-hospital

Post a Comment

0 Comments

Top Post Ad

Below Post Ad