കാസര്‍കോട്: (www.evisionnews.in) വാട്‌സപ്പിലൂടെ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഉക്കിനട്ക്ക യൂണിറ്റ് ശ്രദ്ധേയമാവുന്നു. ഹനീഫ് അട്ക്കം ,ഇബ്രാഹിം ബാളിഗെ ,മുഹമ്മദ് അട്ക്കം ,അബ്ദുല്ല സഖാഫി ,അലി ബാളിഗെ ,അബ്ദുറഹ്മാന്‍ സഖാഫി ,അബ്ദുല്ല ബാളിഗെ ,ഷാഫി ബാളിഗെ ,ബാപ്പി ഉക്കിനട്ക്ക എന്നിവരുടെ നേതൃത്വത്തിലാണ് സോഷ്യല്‍ മീഡിയകളില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വീട് നിര്‍മാണത്തിനായി ഒരു ലക്ഷം രൂപ സ്വരൂപിച് ഇസ്മായീല്‍ ഉക്കിനട്ക്ക് നല്‍കി ബായാര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ച കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് യൂണിറ്റ് പരിധിയിലുള്ള പാവപെട്ട മൂന്ന് പെണ്‍കുട്ടികളുടെ വിവാഹത്തിന് ധന സഹായം ചെയ്തു .മറ്റു രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിന് സഹായം നല്‍കി.

Post a Comment
0 Comments