മൂന്നാര്‍: (www.evisionnews.in) സമരം ചെയ്യുന്ന തേയിലത്തോട്ടം തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യൂതാനന്ദന്‍ മൂന്നാറിലെത്തിയത് സി. പി. എമ്മിന്റെ അനുമതിയില്ലാതെയാണെന്ന് സൂചന പുറത്ത് വന്നു. ഇതിന്റെ തെളിവായി ഇടുക്കിയിലെ പ്രാദേശിക സി. പി. എം-സി. എ. ടി. യു നേതാക്കള്‍ വി. എസിനെ അനുഗമിക്കാത്തത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് വി. എസ് ആലുവ ഗസ്റ്റ് ഹൗസില്‍നിന്ന് മൂന്നാറിലേക്ക് കാറില്‍ യാത്ര തിരിച്ചത്. പോലീസിന്റെ വന്‍ സുരക്ഷയോടെയാണ് വി. എസ് ഇവിടെ എത്തിയത്. സ്ഥലം എം. എല്‍. എ എസ് രാജേന്ദ്രനെയും കോണ്‍ഗ്രസിന്റെയും സി. പി. എമ്മിന്റെയും വനിത നേതാക്കളെയും ആട്ടിപ്പായിച്ച തൊഴിലാളികള്‍ വി. എസിനെ ഹര്‍ഷാരവം മുഴക്കിയാണ് സ്വീകരിച്ചത്.
എഴുതിത്തയ്യാറാക്കിയ അദ്ദേഹത്തിന്റെ പ്രസംഗം വളരെ ശ്രദ്ദാപൂര്‍വ്വമാണ് തൊഴിലാളികള്‍ കേട്ടിരുന്നത്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കള്ളക്കണക്കുകളും ടാറ്റയുടെ തട്ടിപ്പും അദ്ദേഹം എണ്ണിയെണ്ണിപ്പറഞ്ഞു. തൊഴിലാളികളുടെ ഭാഗത്താണ് സത്യവും നീതിയും ഉള്ളത്. കേരളീയ സമൂഹം മൊത്തം തൊഴിലാളികള്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ താന്‍ മൂന്നാറിലെ സമരമുഖത്ത് ഇരിക്കുമെന്ന് പ്രഖ്യാപിച്ചാണ് വി. എസ്. പ്രസംഗം അവസാനിപ്പിച്ചത്.
keywords: vs-with-munnar-samaram-thotam-workers

Post a Comment
0 Comments