കാസര്‍കോട്: (www.evisionnews.in) പശുക്കിടാവിനെ രക്ഷിക്കാനിറങ്ങി കിണറ്റില്‍ കുടുങ്ങിയ യുവാവിനെ പിടിച്ചു കയറ്റാന്‍ ഫയര്‍ഫോഴ്‌സ് എത്തി. ശനിയാഴ്ച കമ്പാറിലാണ് സംഭവം. കമ്പാറിലെ മുഹമ്മദാ (19)ണ് വീട്ടുപറമ്പിലെ കിണറ്റില്‍ കുടുങ്ങിയത്. 50 അടി താഴ്ചയുള്ള കിണറിലേക്ക് വീണ പശുക്കിടാവിനെ രക്ഷിക്കാനായി ഇറങ്ങിയതായിരുന്നു മുഹമ്മദ്. എന്നാല്‍ മുകളിലേക്ക് കയാറാനായില്ല. ഉടന്‍ തന്നെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്റെയും ശ്രമഫലമായാണ് മുഹമ്മദിനേയും പശുക്കിടാവിനേയും രക്ഷപ്പെടുത്തിയത്. കാസര്‍കോട് ഫയര്‍ഫോഴ്‌സ് സ്റ്റേഷനിലെ ഉമേശന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Keywords: Kasaragod-kambar-firforce-well-goat-escaped

Post a Comment
0 Comments