Type Here to Get Search Results !

Bottom Ad

എംഎസ്എഫ് ജില്ലാ കമ്മിറ്റി: ശിഹാബ് തങ്ങള്‍ ചാരിറ്റി ഫണ്ട് വിതരണം ചെയ്തു


വിദ്യാനഗര്‍: (www.evisionnews.in) ജില്ലയിലെ ക്യാമ്പസുകളില്‍ പഠിതാക്കളായ നിര്‍ദ്ധരരും നിരാശ്രയരുമായ വിദ്യാര്‍ത്ഥിക്കളെ സഹായിക്കാനായി എം എസ് എഫ് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന 'ശിഹാബ് തങ്ങള്‍ ചാരിറ്റി ഫണ്ടി'ന്റെ ജില്ലാ തല ഉദ്ഘാടനം ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം,എം എസ് എഫ് പാരലല്‍ കോളേജ് വിംഗ് കണ്‍വീനര്‍ റഫീക്ക് വിദ്യാനഗറിനെ ഏല്‍പ്പിച്ച് നിര്‍വ്വഹിച്ചു.

സാമ്പത്തിക പരാധീനതയാല്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാവുന്ന ജില്ലാ എംഎസ്എഫ് കമ്മിറ്റിയുടെ ചാരിറ്റി ഫണ്ട് പദ്ധതി അഭനന്ദനീയവും മാതൃകാപരവുമാണെന്ന് മുനീര്‍ ചെര്‍ക്കളം അഭിപ്രായപ്പെട്ടു.

എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഉസാമ പള്ളങ്കോട് സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍,കരീം കുണിയ,എം എ നജീബ്,റൗഫ് ബായിക്കര,ഇര്‍ഷാദ് മൊഗ്രാല്‍,ഹമീദ് വിദ്യാനഗര്‍,സാദിഖുല്‍ അമീന്‍,മുഹമ്മദ് കുഞ്ഞി ഉളുവാര്‍,അസറുദ്ദീന്‍ എതിര്‍ത്തോട്,സഹദ് അംഗടി മുഗര്‍,ഇബ്രാഹിം പള്ളങ്കോട്,അനസ് എതിര്‍ത്തോട്,നവാസ് കുഞ്ചാര്‍ തുടങ്ങിയവര്‍ പ്രംഗിച്ചു.

Keywords: vidyanagar-msf

Post a Comment

0 Comments

Top Post Ad

Below Post Ad