Type Here to Get Search Results !

Bottom Ad

മാഗി നിരോധനത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട: ബാബ രാംദേവിന്റെ ആട്ടാ ന്യൂഡില്‍സ് വിപണിയില്‍


ന്യൂഡല്‍ഹി: (www.evisionnews.in) നരേന്ദ്രമോദി സര്‍ക്കാറിന്റെ സന്തതസഹചാരി ബാബാ രാംദേവിന് വേണ്ടിയാണ് മാഗി ഉല്‍പന്നങ്ങള്‍ നിരോധിക്കപ്പെട്ടതെന്ന ആരോപണം ശക്തമാകുന്നു. വിവാദ സന്യാസി ബാബ രാംദേവിന്റെ ബിസിനസ് സാമ്രാജ്യം വലുതാക്കാന്‍ വേണ്ടിയാണ് മാഗി നിരോധനം ഏര്‍പ്പെത്തിയത്. മാഗി നിരോധനം വന്ന വേളയില്‍ തന്നെ വിപണി പിടിക്കാന്‍ വേണ്ടി ന്യൂഡില്‍സുമായി രംഗത്തെത്തിയിരിക്കയാണ് രാദേവ്. തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ കീഴിലാണ് രാംദേവ് സ്വന്തം 'ആട്ടാ ന്യൂഡില്‍സ്' അവതരിപ്പിക്കുന്നത്.

മൈദ പോലുള്ളവ ചേര്‍ക്കാതെയാണ് ആട്ടാ ന്യൂഡില്‍സ് എത്തുന്നതെന്ന് രാംദേവ് പറയുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ ന്യൂഡില്‍സ് പോഷക സമൃദ്ധമായ ഭക്ഷ്യോത്പന്നമാണെന്നും രാംദേവ് അവകാശപ്പെടുന്നുണ്ട്. ഈയം കലരാത്ത ശുദ്ധമായ ന്യൂഡില്‍സ് കുട്ടികളിലേക്ക് എത്തിക്കാനാണ് തന്റെ ശ്രമം എന്നും മൈദ കലരാത്ത ആരോഗ്യ സമ്പുഷ്ട്ടമായ പതഞ്ജലി ന്യൂഡില്‍സ് കുട്ടികള്‍ കൈ നീട്ടി സ്വീകരിക്കുമെന്നും ബാബാ പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുള്ളു കമ്പനിയാണ് ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്.

keywords: magi-ban-business-ramdev-nudles

Post a Comment

0 Comments

Top Post Ad

Below Post Ad