Type Here to Get Search Results !

Bottom Ad

അരവിന്ദ് കെജ്‌രിവാള്‍ എട്ടിന് മംഗളൂരൂവില്‍


മംഗളൂരു: (www.evisionnews.in) ആപ് തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ സെപ്തംബര്‍ എട്ടിന് മംഗളൂരുവില്‍ എത്തും. ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കെജ്‌രിവാളിനെ ആപ് പ്രവര്‍ത്തകര്‍ വരവേല്‍ക്കും.

വിമാനത്താവളത്തില്‍ നിന്ന് നേരെ ധര്‍മ്മസ്ഥലയിലേക്ക് പോകുന്ന കെജ്‌രിവാള്‍ അന്ന് രാത്രി ക്ഷേത്രനഗരിയില്‍ തങ്ങും. പിറ്റേന്ന് ധര്‍മ്മസ്ഥല മഞ്ജുനാഥേശ്വര കോളേജില്‍ നടക്കുന്ന പ്രകൃതിചികിത്സ-യോഗസയന്‍സ് വാര്‍ഷിക സമ്മേളനത്തിലും സംബന്ധിക്കും.


keywords: aap-kejriwal-sep-8-manglore-dharmasthala

Tags

Post a Comment

0 Comments

Top Post Ad

Below Post Ad