Type Here to Get Search Results !

Bottom Ad

ആര്‍. എസ്. എസ്. ആക്രമണം: ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടി, കണ്ണൂരിലും അക്രമം


ആലപ്പുഴ: (www.evisionnews.in) സിപിഐഎമ്മുകാര്‍ക്കു നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം. ആലപ്പുഴ ചാരുമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഗുരുരമായി വെട്ടിപ്പരുക്കേല്‍പിച്ചു. മറ്റൊരു പ്രവര്‍ത്തകന്റെ കാര്‍ തീവച്ചു നശിപ്പിച്ചു. കണ്ണൂരില്‍ വീണ്ടും അക്രമമുണ്ടായി.

ചാരുമ്മൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സജിയെയാണ് വെട്ടിയത്. വെട്ടേറ്റ സജിയുടെ നില ഗുരുതരമാണ്. ഡിവൈഎഫ്‌ഐ നേതാവായ വിനോദിന്റെ കാറാണ് കത്തിച്ചത്. കാര്‍ പൂര്‍ണമായി അഗ്‌നിക്കിരയായി. 

കണ്ണൂരില്‍ നങ്ങാരത്തു പീടികയിലാണ് ഇന്നു പുലര്‍ച്ചെ ആക്രമണമുണ്ടായത്. സിപിഐഎമ്മിന്റെ കൊടിമരവും സ്തൂപവുമാണ് തകര്‍ത്തത്. നങ്ങാരത്തുപീടികയിലെ ശ്രീമുദ്ര കലാസാംസ്‌കാരിക കേന്ദ്രത്തിന് മുന്നിലെ ശ്രീനാരായണ ഗുരു പ്രതിമയും തകര്‍ത്തു.

keywords: rss-cpm-clash-injure-alappy




Post a Comment

0 Comments

Top Post Ad

Below Post Ad