വിദ്യാനഗര്‍: (www.evisionnews.in)വിദ്യാനഗറില്‍ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതരം. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച രാത്രി എട്ട് മണിയോടെ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം.അമിത വേഗതയില്‍ വന്ന ആള്‍ട്ടോ കാര്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇയാളെ നാട്ടുകാര്‍ ഒട്ടോ റിക്ഷയില്‍ കയറ്റി ഉടന്‍ തന്നെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
keywords : kasargod-vidyanagar-car-accident-traveler-serious-injury-petrol-pump-
Post a Comment
0 Comments