Type Here to Get Search Results !

Bottom Ad

സച്ചിന്‍ ദൈവത്തെപ്പോലെ : ധോണി

evisionnews

ന്യയോര്‍ക്ക്:(www.evisionnews.in) ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തനിയ്ക്ക് ദൈവത്തെ പോലെയാണെന്ന് ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി. സച്ചിന്റെ വിനയവും കളിയോടുള്ള അഭിനിവേശവും എല്ലാവര്‍ക്കും പ്രചോദനമായിരുന്നെന്നും ധോനി പറഞ്ഞു.

സച്ചിനെ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്, അദ്ദേഹം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ദൈവത്തെ പോലെയായിരുന്നു. അദ്ദേഹത്തിന് ചുറ്റും ഒരു പ്രഭാവലയം ഉണ്ടായിരുന്നു- ന്യൂജേഴ്‌സിയിലെ കണ്‍ട്രി ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ധോനി വാചാലനായി.

ഓരോ തവണ കളിക്കളത്തില്‍ എപ്പോഴും സച്ചിന്‍ ഒരു ക്രിക്കറ്ററെന്ന നിലയില്‍ മെച്ചപ്പെടാന്‍ ശ്രമിക്കാറുണ്ടെന്നും ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞു. മാതൃകയാക്കാനാകുന്ന വ്യക്തിത്വമായിരുന്നു സച്ചിനെന്നും തങ്ങളെല്ലാം ചെയ്തത് അതുതന്നെയാണെന്നും ധോനി കൂട്ടിച്ചേര്‍ത്തു.
ഒക്‌ടോബറോടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും ധോനി വ്യക്തമാക്കി. ലോകകപ്പ് നേട്ടം ടീമിന്റെ മാത്രമല്ല രാജ്യത്തിന്റെയും വലിയ നേട്ടമായിരുന്നെന്നും കണ്‍ട്രിക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ധോനി പറഞ്ഞു.

അമേരിക്കന്‍ബസാര്‍ എന്ന വെബ്‌സൈറ്റ് ആണ് ധോനിയുടെ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

keywords :sports-sachin-dhoni-god

Post a Comment

0 Comments

Top Post Ad

Below Post Ad