ബേക്കല്‍ (www.evisionnews.in): വിവാഹ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്കാരത്തിന്റെ മിന്നൊരുക്കാന്‍ മഹര്‍ 2016 ഒരുക്കങ്ങള്‍ ആരംഭിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ യുവകൂട്ടായ്മയായ മഹര്‍ 25 യുവതികള്‍ക്കാണ് ആഗസ്ത് അവസാന വാരത്തില്‍ മംഗല്യമൊരുക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 16 പെണ്‍കുട്ടികളുടെ വിവാഹമാണ് മഹര്‍ 2015 ന്റെ ഭാഗമായി നടത്തിയത്. ഒരോ യുവതികള്‍ക്കും 5 പവന്‍ സ്വര്‍ണ്ണവും വിവാഹ വസ്ത്രങ്ങളും വരന് ഉപജീവന മാര്‍ഗമായി ഓട്ടോ റിക്ഷയും മഹര്‍ സമ്മാനിച്ചിരുന്നു.
ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശിയും ദുബൈയിലെ വ്യാവസായ പ്രമുഖനുമായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന്റെ നേതൃത്വത്തിലുളള ഇഖ്ബാല്‍ അബ്ദുല്‍ഹമീദ് ചാരിറ്റബിള്‍ ട്രസ്റ്റാണ് മഹറിന് ആതിഥ്യമരുളുന്നത്. കേന്ദ്ര സംസ്ഥാന മന്ത്രിമാരും പ്രമുഖ പണ്ഡിതന്‍മാരും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും വിദേശ പ്രതിനിധികളും പരിപാടിയില്‍ സംബന്ധിക്കും.
Keywords: Kasaragod-news-bekal-marriage-mahar

Post a Comment
0 Comments