Type Here to Get Search Results !

Bottom Ad

ആശുപത്രിയിലെത്തിയ യുവാവ് ചികിത്സക്കായി പണം കടം വാങ്ങി വീട്ടമ്മയെ പറ്റിച്ച് മുങ്ങി


കാസര്‍കോട് (www.evisionnews.in): ആശുപത്രിയില്‍ പരിചയം നടിച്ചെത്തിയ യുവാവ് ചികിത്സക്കായി പണം കടം വാങ്ങി വീട്ടമ്മയെ പറ്റിച്ച് മുങ്ങി. ഇരിയണ്ണി സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

ബന്ധു അപകടത്തില്‍പ്പെട്ട് ഐ.സിയുവിലാണെന്നും അത്യാവശ്യമായി 1300 രൂപ നല്‍കണമെന്നും വീട്ടമ്മയോട് യുവാവ് ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു ബന്ധു പണം കൊണ്ടുവരുന്നുണ്ടെന്നും ഉടന്‍ തിരിച്ചു തരാമെന്നും പറഞ്ഞിരുന്നു. ഇതോടെ യുവാവിന്റെ സംസാരശൈലിയില്‍ വിശ്വാസ്യത തോന്നിയ വീട്ടമ്മ 1000 രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം പിന്നിട്ടിട്ടും യുവാവ് എത്താത്തതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. അതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മക്ക് വേണ്ടി മരുന്ന് വാങ്ങാനായി മെഡിക്കലിലേക്ക് എത്തിയതായിരുന്നു വീട്ടമ്മ.


Keywords:Kasaragod-news-cheating-iriayanni-native-women-by-man-for-

Post a Comment

0 Comments

Top Post Ad

Below Post Ad