ഉത്തര്‍പ്രദേശ്: (www.evisionnews.in) പീഡനത്തിനിരയായ പതിനെട്ടുകാരി വെടിയേറ്റു മരിച്ചു. ബൈജാപൂര്‍ ഗ്രാമത്തിലെ ദക്ഷിണ്‍തോല മേഖലയിലാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കളാണ് വെടിവച്ചത്. പെണ്‍കുട്ടിയും സഹോദരനും ഡോക്ടറെ കാണാന്‍ പോകവെയാണ് ആക്രമണം. സംഭവസ്ഥലത്തുവച്ചുതന്നെ പെണ്‍കുട്ടി മരിച്ചു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ കേസില്‍ മൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരാകാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
കൊലപാതകത്തിനു പിന്നില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരാണെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രാമവാസികളും കുടുംബാംഗങ്ങളും ബലിയ ദേശീയപാത ഉപരോധിച്ചു. 2011 ജൂണ്‍ ആറിനാണ് പ്രദേശത്തെ ഒരു കോളജിന്റെ മാനേജറായിരുന്ന ബി.കെ.സിങ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അതേ കോളജിലെ വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടി.
മേഖലയിലെ പ്രധാനിയായിരുന്ന ഇയാള്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരിയെയും ഇതിന് മുമ്പ് ഇയാള്‍ മാനഭംഗപ്പെടുത്തിയെന്നും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും കുടുംബം അറിയിച്ചു.
keywords: uthar-pradesh-18-woman-fire-death-rape

Post a Comment
0 Comments