Type Here to Get Search Results !

Bottom Ad

ബിഫ്: മോദിയെ വിമിര്‍ശിച്ച് ശ്രീരാമസേനാ തലവന്‍


മംഗളൂരു: (www.evisionnews.in) ബീഫ് ഉല്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തായതില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ച് കര്‍ണ്ണാടകയില്‍ കുപ്രസിദ്ധ സദാചാര പോലീസിനെ നയിക്കുന്ന ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക്ക് രംഗത്ത്. ബീഫ് കയറ്റുമതി നിരോധിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജനാര്‍ദ്ദന പൂജാരിയുടെ വെല്ലുവിളിക്കുപിന്നാലെയാണ് പ്രമോദ് മുത്തലിക്ക് പത്രസമ്മേളനത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. 

പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഉയര്‍ത്തുന്ന ജൈമാതാ...ഗോമാതാ.... യെന്ന മുദ്രാവാക്യത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നതെങ്കില്‍ ബീഫ് കയറ്റുമതി നിരോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 

പശുക്കളെ കൊന്ന് ഇറച്ചിയാക്കുന്നതിനെതിരെ വാതോരാതെ പ്രസംഗിച്ചാണ് മോദി വോട്ടുപിടിച്ചാണ് അധികാരത്തില്‍ വന്നത്. അദ്ദേഹം അധികാരത്തില്‍ വന്നതിനുശേഷം ബീഫ് കയറ്റുമതി പത്തുശതമാനം വര്‍ദ്ധിക്കുകയാണുണ്ടായത്. ഇത് മോദിയുടെ അവസരവാദത്തിനുള്ള തെളിവാണെന്ന് മുത്തലിക്ക് പറഞ്ഞു.

keywords: beef-against-modi-shri-ram-sena-leader
Tags

Post a Comment

0 Comments

Top Post Ad

Below Post Ad