ബംഗളൂരു (www.evisionnews.in): ദളിത് യുവാവിനെ പ്രേമിച്ച പതിനാറുകാരിയെ രക്ഷിതാക്കള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി. രാമനഗര ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍ ഗോവിന്ദ രാജുവിനെയും അമ്മ ജയലക്ഷമ്മയെയും പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ കാമുകന്‍ മഞ്ജുനാഥിനെയും അറസ്റ്റുചെയ്തിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ചതിനാണ് യുവാവിനെ അറസ്റ്റുചെയ്തത്. ഹുബ്ലി സ്വദേശിയായ മഞ്ജുനാഥ് പെയ്ന്റിംഗ് തൊഴിലാളിയാണ്. പെണ്‍കുട്ടി ചേച്ചിയുടെ വീട്ടില്‍ താമസിക്കുമ്പോഴാണ് മഞ്ജുനാഥുമായി അടുത്തത്. വിവരമറിഞ്ഞ് രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ നാട്ടിലേക്ക് തിരിച്ചു കൊണ്ടു വന്നിട്ടും യുവാവുമായുള്ള ബന്ധം തുടരുകയും പെണ്‍കുട്ടിയെ സെപ്തംബര്‍ ആറിന് സ്വദേശമായ ഹൊസഹള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടു പോവുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹുബ്ലിയില്‍ നിന്നും ഇരുവരെയും പിടികൂടി പെണ്‍കുട്ടിയെ രക്ഷിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. അന്ന് രാത്രി ഒമ്പത് മണിയോടെ ചോറില്‍ വിഷം കലര്‍ത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പരിസരവാസികളാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് കൈമാറിയത്.
Keywords: Banglore-news-banglore-saturday-killed-loved-dalit-man

Post a Comment
0 Comments