സീതാംഗോളി (www.evisionnews.in): ബാഡൂര്‍ സ്വദേശിയെ തെരുവ് നായക്കൂട്ടം അക്രമിച്ചു. ബാഡൂര്‍ ഈന്തഗുരിയിലെ ദൂമപൂജാരി(75)ക്കാണ് തെരവുനായകളുടെ കടിയേറ്റത്. കാലിന് കടിയേറ്റ ദൂമപൂജാരിയെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. സാധനങ്ങള്‍ വാങ്ങിക്കാനായി ബാഡൂര്‍ ടൗണിലേക്ക് പോകുന്നതിനിടെ വഴിയില്‍വെച്ച് നായക്കൂട്ടം ദൂമപൂജാരിയെ പിന്തുടര്‍ന്ന് കാലിന് കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ദൂമപൂജാരിയെ ആശുപത്രിയിലെത്തിച്ചത്. ജില്ലയില്‍ ഇതിനികം പിഞ്ചു കുട്ടികളടക്കം പത്തിലധികം പേര്‍ തെരുവുനായകളുടെ കടിയേറ്റ് ചികിത്സയിലാണ്.
Keywords: Kasaragod-news-hospital-street-dog-attack-badoor

Post a Comment
0 Comments