Type Here to Get Search Results !

Bottom Ad

ആന്ധ്രയില്‍ ലോറി മറിഞ്ഞ് 18 തൊഴിലാളികള്‍ മരിച്ചു


വിശാഖപട്ടണം: (www.evisionnews.in)  ആന്ധ്രാ പ്രദേശില്‍ തൊഴിലാളികള്‍ സഞ്ചരിച്ച സിമന്റ് ലോറി മറിഞ്ഞ് 18 പേര്‍ മരിച്ചു. വിജയവാഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു ലോറിയാണ് മറിഞ്ഞത്. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ദേശീയപാത 214ല്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം.

കെട്ടിട നിര്‍മ്മാണ സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ 14 പേരെ രാജമുദ്രി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. 

keywords: andra-lorry-accident-18-death







Tags

Post a Comment

0 Comments

Top Post Ad

Below Post Ad