കാസര്‍കോട് (www.evisionnews.in): നഗരത്തിലെ കാന്റീനില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു. കാന്റീന്‍ ഉടമയുടെയും ഫയര്‍ഫോഴ്‌സ് അധികൃതരുടെയും സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നിലെ കാന്റീനിലാണ് സംഭവം. നെല്ലിക്കുന്ന് സ്വദേശി സുദേഷ് ഭക്തയുടെ ഉടമസ്ഥതയിലുള്ളതാണ് കാന്റീന്‍. കാന്റീന്‍ തുറക്കാനായി രാവിലെ എത്തിയപ്പോള്‍ ഗ്യാസ് ചോര്‍ച്ച ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.
Keywords: Kasaragod-canteen-gas-leak-police-fire-force-cylinder

Post a Comment
0 Comments