ബലാസോര്‍: (www.evisionnews.in) മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി മരിച്ചെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്ന് ഒഡീഷയിലെ ബലാസോറില്‍ പ്രൈമറി സ്‌കൂള്‍ അടച്ചിട്ടു. ബുദാഖുണ്ട പ്രൈമറി സ്‌കൂളാണ് വെള്ളിയാഴ്ച രാവിലെ വാജ്‌പേയിക്ക് അനുശോചനം അറിയിച്ച ശേഷം അവധി പ്രഖ്യാപിച്ചത്.
ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോഴ്‌സിന് പോയിരുന്ന പ്രധാനധ്യാപകനാണ് സഹ പ്രവര്‍ത്തകര്‍ നല്‍കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിന് അവധി നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.
പ്രദേശവാസികള്‍ പ്രധാനധ്യാപകനായ കമലാകാന്ത് ദാസിനെതിരെ കലക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വിവാദത്തില്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അധ്യാപകന് സസ്‌പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവായതായി കലക്ടര്‍ അറിയിച്ചു.
keywords: odisha-school-leave-fake-news-death-pm

Post a Comment
0 Comments