കൊച്ചി (www.evisionnews.in): പതിനൊന്നുപേരുടെ മരണത്തിനിടയാക്കിയ മക്കയിലെ ഹറം ദുരന്തത്തിന്റെ നടുക്കുന്ന കാഴ്ചകള്‍ കണ്‍വെട്ടത്തു നിന്നും വിട്ടുമാറാതെ ദൃക്‌സാക്ഷികളായ മലയാളി കുടുംബം നാട്ടില്‍ തിരിച്ചെത്തി. മലപ്പുറം വെസ്റ്റ് കൊടുര്‍ സ്വദേശിയായ ഷാഹിനയും നാലു മക്കളുമാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇടി വെട്ടുന്ന തരത്തിലുള്ള ഒരു ഭീകര ശബ്ദമായിട്ടാണ് അപകടത്തെ ഇവര്‍ ഓര്‍ത്തെടുക്കുന്നത്.
സെപ്തംബര്‍ പത്തിനാണ് ജിദ്ദയിലുള്ള ഭര്‍ത്താവ് പി.എ അബ്ദുല്‍ റഹ്മാന്റെ അടുത്തേക്ക് മലപ്പുറം വെസ്റ്റ് കൊടൂരില്‍ നിന്നും ഭാര്യ ഷാഹിനയും മക്കളായ നേഷ്മ, റിസി നബീല്‍, ഷൈമ, സസാദ് എന്നിവര്‍ എത്തിയത്. ഈ യാത്രയിലാണ് ഹജ്ജ് തീര്‍ത്ഥാടനം നടക്കുന്ന മക്കയിലേക്ക് പോകാന്‍ ഇവര്‍ തീരുമാനിച്ചതും. അതിന്റെ ഭാഗമായാണ് ഉംറ ചെയ്യാനായി ഈ മലയാളിക കൂടുംബം ഹറമിലെത്തിയത്. ഉംറ നിസ്‌കാരത്തിന് ശേഷം ത്വവാഫ് നിര്‍വ്വഹിക്കുന്നതിനിടെയാണ് ഇടിവെട്ടുന്നത് പോലെ വലിയ ശബ്ദം കേള്‍ക്കുന്നത്. തെളിഞ്ഞ അന്തരീക്ഷം പെട്ടെന്ന് മൂടി കെട്ടിയെന്നും ആദ്യം പൊടി കാറ്റാണ് ഹറം പള്ളിയിലേക്ക് ഒഴുകി എത്തിയതെന്നും ഷാഹിനയുടെ മകള്‍ നേഷ്മ ഓര്‍ക്കുന്നു. ഇടി വെട്ടി പെയ്ത മഴയും ഹറം പള്ളിയില്‍ അപകടത്തില്‍പ്പെട്ടവരുടെ രക്തവും കൂടി ആയപ്പോള്‍ അത് വല്ലാത്തൊരു കാഴ്ച്ചയായി മാറി (www.evisionnews.in).
ഉംറ വേഷത്തിലെത്തിയ ഹജ്ജ് തീര്‍ത്ഥാടകര്‍ തൂവെള്ള വസ്ത്രത്തില്‍ രക്തം പുരണ്ട് പരിഭ്രാന്തരായി ഓടുന്ന കാഴ്ച്ചയും ഷാഹിനയും കുട്ടികളും മറന്നിട്ടില്ല. ഷാഹിനയുടെ ഉപ്പയുടെ ജ്യേഷ്ഠനൊപ്പം ഹജ്ജിന് പോയ സംഘത്തിലുള്ളതായിരുന്നു അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശിനി മു അമിന. പതിനൊന്ന് മണിയോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മലയാളി കുടുംബം മലപ്പുറത്തേക്ക് പോയി.
Keywords: Kochi-news-haram-makka-crain-tragedy-seen
Keywords: Kochi-news-haram-makka-crain-tragedy-seen


Post a Comment
0 Comments