Type Here to Get Search Results !

Bottom Ad

ജില്ലയില്‍ യൂത്ത് ലീഗിന് 71500 അംഗങ്ങള്‍; നേതൃസ്ഥാനത്തേക്ക് പുതുമുഖങ്ങള്‍ക്ക് സാധ്യത


കാസര്‍കോട് :(www.evisionnews.in) രാജ്യഭിമാനം കാക്കുക ,അത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രേമേയത്തില്‍ നടന്ന  മുസ്ലിം യൂത്ത് ലീഗിന്റെ  മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയായി.ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി 71500 പേര്‍ യൂത്ത് ലീഗിന്റെ അംഗത്വം എടുത്തതായി നേതൃത്വം അവകാശപ്പെട്ടു.
കാസര്‍കോട് 20000, മഞ്ചേശ്വരം 16500, ഉദുമ 15000, കാഞ്ഞങ്ങാട് 8000,തൃക്കരിപ്പുര്‍ 12000 എന്നീങ്ങനെയാണ് അംഗങ്ങളുടെ എണ്ണം .ഇതിന് ആനുപാതികമായാണ് ജില്ലാകൗണ്‍സിലര്‍മാരെ തെരെഞ്ഞെടുക്കുക.
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയായതോടെ ശാഖാ കമ്മിറ്റികളുടെ രൂപീകരണം സെപ്തംബര്‍ 15ഓട് കൂടി അവസാനിക്കും.പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് ശേഷമാണ് പഞ്ചായത്ത്,നിയോജക മണ്ഡലം,ജില്ലകമ്മിറ്റികള്‍ നിലവില്‍ വരുന്നത്.ജില്ലാ നേതൃസ്ഥാനത്തേക്ക് പുതുമുഖങ്ങള്‍ വരാനാണ് സാധ്യത.നിലവില്‍ 40 വയസ്സ് പൂര്‍ത്തിയായ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി,സംസ്ഥാന വൈ.പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ജില്ലാ ട്രഷറര്‍ കെ.ബി.എം ശരീഫ് കാപ്പില്‍, സംസ്ഥാന കമ്മിറ്റി അംഗം സി.എല്‍ റഷീദ് ഹാജി തുടങ്ങിയവര്‍ നേതൃസ്ഥാനത്തേക്ക് വരാന്‍ സാധ്യതില്ല.

മുന്‍ എം.എസ്.എഫ്  സംസ്ഥാന സെക്രട്ടറിയും പുല്ലുര്‍-പെരിയ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കരീം കുണിയയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ട് വരാന്‍ ഒരു വിഭാഗം നീക്കം തുടങ്ങി.
ഉദുമ മണ്ഡലം പ്രസിഡണ്ടായ ടി.ഡി.കബീറിന്റെ പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.ഉദുമക്കാരനായ കരീം കുണിയ പ്രസിഡണ്ടായാല്‍ ഏറ്റുവം കൂടുതല്‍ മെമ്പര്‍ഷിപ്പുള്ള കാസര്‍കോട് മണ്ഡലത്തിലെ നിലവിലെ ജില്ലാ ജോ.സെക്ട്രറി അഷ്‌റഫ് എട്‌നീര്‍ ജനറല്‍ സെക്രട്ടറി ആവാനാണ് കൂടുതല്‍ സാധ്യത്.മഞ്ചേശ്വരത്ത് നിന്ന് എ.കെ ആരിഫിനെ ട്രഷററാക്കാനും നീക്കം നടക്കുന്നുണ്ട്.
അഷ്‌റഫ് എട്‌നീര്‍ പ്രിസിഡണ്ടും ടി.ഡി കബിര്‍ ജനറല്‍ സെക്രട്ടറിയായും എ.കെ ആരിഫിനെ ഖജാഞ്ചിയായുമുള്ള സമവായ പാനല്‍ കൊണ്ട് വരാനും നേതാക്കള്‍ ശ്രമിക്കുന്നു.
മഞ്ചേശ്വരം മണ്ഡലത്തിലെ എ.കെ ആരിഫ് പ്രസിഡണ്ടായും ഉദുമയിലെ ടി.ഡി കബീറിനെ ജനറല്‍ സെക്രട്ടറിയായും ചെര്‍ക്കളം അബ്ദുല്ലയുടെ മകനും മുന്‍ എം.എസ്.എഫ് ജില്ലാ പ്രസിഡണ്ടുമായ സി.എ അഹ്മദ കബീറിനെ ട്രഷറര്‍ ആക്കാനുള്ള ശ്രമമവും ഉണ്ടായേക്കും.
സ്ഥാനമൊഴിയുന്ന മൊയ്തീന്‍ കൊലമ്പാടി, സി.എല്‍ റഷീദ്, കാപ്പില്‍ കെ.ബി.എം ശരീഫ് എന്നിവരെ ലീഗ് നേതൃ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും
നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം എന്ന പ്രമേയത്തില്‍ നടന്ന ജില്ലാ സമ്മേളനും പതിനായിരങ്ങള്‍ അണി നിരന്ന വൈറ്റ് ഗാഡും പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു.കേന്ദ്ര സര്‍വ്വകലാശാലയുടെ പിന്‍വാതില്‍ നിയമനത്തിനങ്ങള്‍ക്കെതിരെ നടത്തിയ സമരവും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്റെ ഭൂമിധാന കേസിലെ പെര്‍ളയിലെ ഭൂമി പിടിച്ചെടുക്കല്‍ സമരവും വേറിട്ട സമരപരിപാടിയായി.നിലവിലുള്ള ജില്ലാനേതൃത്ത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലുള്ളതായിരുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.


Post a Comment

0 Comments

Top Post Ad

Below Post Ad