തളങ്കര: (www.evisionnews.in) കേരളത്തില്‍ അറബിക് സര്‍വ്വകലാശാല യാധാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കാസര്‍കോട് മുനിസിപ്പല്‍ 27 ാം വാര്‍ഡ് തളങ്കര കണ്ടത്തില്‍ ശാഖ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോസ്റ്റ് കാര്‍ഡുകള്‍ അയച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ ഭാഷയായ അറബിയെ ഒരു മതത്തിന്റെ മാത്രം ഭാഷയാക്കി തള്ളിക്കളയാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. കേരളത്തില്‍ നല്ലൊരു ശതമാനം അമുസ്‌ലിം സഹോദരങ്ങള്‍ അറബി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു എന്ന കാര്യം അധികാരികള്‍ കണ്ടില്ല എന്നു നടിക്കുകയാണ്. ഇത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ പറഞ്ഞു.
ശാഖ പ്രസിഡന്റ് നൗഫല്‍ തായല്‍, സെക്രട്ടറി സിദ്ദീഖ് ചക്കര, ട്രഷറര്‍ ഹാരിസ്, ഷാനു, സുബൈര്‍ ആഡം, ഹനീഫ്, നിസു, കലീല്‍ പോകൊ, അനസ് കണ്ടത്തില്‍, ഖാദര്‍ കടവത്ത്, ബഷാല്‍, സമദ്, ജാവി മീത്തല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: thalangara-arabic-university

Post a Comment
0 Comments